< Back
Kerala
കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.Kerala
കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
|28 May 2018 5:18 PM IST
ദലിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന കട്ജുവിന്റെ പരാമര്‍ശം തെറ്റാണെന്നും പിണറായി വിജയന്‍
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. കട്ജുവിന്റെ വാക്കുകള്‍ മുഖ്യമന്ത്രിയെന്ന നിലയിലും മലയാളിയെന്ന നിലയിലും അഭിമാനമുണ്ടാക്കുന്നു. ദലിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന കട്ജുവിന്റെ പരാമര്‍ശം തെറ്റാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. തൊട്ടുകൂടായ്മയുടെ കാലഘട്ടം കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നത്തെ കേരളം കെട്ടിപ്പടുത്തത്.. ജാതി വ്യവസ്ഥക്കും ജന്മിത്തത്തിനും എതിരെ കേരളത്തില്‍ നടന്ന സമരങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ സൂചിപ്പിക്കുന്നുണ്ട്.
Publicado por Chief Minister's Office, Kerala em Sexta, 12 de agosto de 2016