< Back
Kerala
Kerala
കണ്‍സ്യൂമര്‍ഫെഡിന്റെ കൊച്ചി ഓഫീസില്‍ വിജിലന്‍സ് പരിശോധന
|28 May 2018 8:16 PM IST
ഓണച്ചന്തകളിലേക്ക് എത്തിക്കാനുള്ള അരിയുടെ ടെന്‍ഡറില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന
കണ്‍സ്യൂമര്‍ഫെഡിന്‍റെ കൊച്ചി ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന. ഓണച്ചന്തകളിലേക്ക് എത്തിക്കാനുള്ള അരിയുടെ ടെന്‍ഡറില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ഗുണനിലവാരമുള്ള ആന്ധ്ര അരിക്ക് പകരം വിലകുറഞ്ഞ തമിഴ്നാട് അരി എത്തിച്ചായിരുന്നു ക്രമക്കേട്. അടുത്ത മാസം നാലിന് തുടങ്ങാനിരുന്ന ഓണച്ചന്തകളിലേക്ക് ടെന്‍ഡര്‍ വിളിച്ചതിലാണ് ക്രമക്കേട്. ആന്ധ്രാ അരിയേക്കാള്‍ മൂന്ന് രൂപ കുറച്ചാണ് തമിഴ്നാട് അരിയെടുത്തത്. കോഴിക്കോട് ഗോഡൌണില്‍ നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. കേസില്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.