< Back
Kerala
കളിയച്ഛന്‍ പുരസ്കാരം എം ടിക്ക് സമ്മാനിച്ചുKerala
കളിയച്ഛന്‍ പുരസ്കാരം എം ടിക്ക് സമ്മാനിച്ചു
|28 May 2018 3:36 PM IST
വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന കഥാകാരനാണ് എംടിയെന്ന് ഡോ ചന്ദ്രശേഖരന്‍ കമ്പാര്‍
വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന കഥാകാരനാണ് എം ടി വാസുദേവന്‍നായരെന്ന് പ്രമുഖ സാഹിത്യകാരന്‍ ഡോക്ടര്‍ ചന്ദ്രശേഖരന്‍ കമ്പാര്‍. എഴുത്തുകാര്‍ക്കിടിയില്‍ മായാത്ത ശോഭയായി നിലനില്‍ക്കാന്‍ എം ടിക്ക് സാധിക്കുന്നത് ഇതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.മഹാകവി പി കുഞ്ഞിരാമന്‍നായരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.കളിയച്ഛന്‍ പുരസ്കാരം എം ടി വാസുദവന്‍ നായര്‍ ഏറ്റുവാങ്ങി.സുഭാഷ് ചന്ദ്രന്‍,കെ രേഖ, ഇ .സന്ധ്യ,സുധാകരന്‍ രാമന്തളി എസ് കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് എം ടി പുരസ്കാരങ്ങള്‍ സമ്മാനിച്ചു.