< Back
Kerala
സ്വാശ്രയ പ്രശ്നം: സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടിസ്വാശ്രയ പ്രശ്നം: സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി
Kerala

സ്വാശ്രയ പ്രശ്നം: സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി

Khasida
|
28 May 2018 3:36 PM IST

എല്‍ ഡി എഫിന് പോലെ എല്ലാദിവസവും സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് ഇല്ല.

സ്വാശ്രയ പ്രശ്നത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍ ഡി എഫിന് പോലെ എല്ലാദിവസവും സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് ഇല്ല. ബാര്‍കോഴക്കേസ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണം അന്വേഷിക്കട്ടെയും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വലിയ ഫീസ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ സ്വാശ്രയ പ്രശ്നത്തില്‍ ജനങ്ങളെ കബളിപ്പിച്ചു. ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തിലെ അന്വേഷണത്തില്‍ വേവലാതിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

സംഘടനാ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസില്‍ എല്ലാവരും ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഹൈകമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.

വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക അനുമതി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സമയബന്ധിതമായി തുറമുഖനിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു

Similar Posts