< Back
Kerala
കോല്‍ക്കളിയും വട്ടക്കളിയുമായി സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റ്കോല്‍ക്കളിയും വട്ടക്കളിയുമായി സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റ്
Kerala

കോല്‍ക്കളിയും വട്ടക്കളിയുമായി സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റ്

Jaisy
|
28 May 2018 12:59 PM IST

സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റ്

അത്തം മുതല്‍ തിരുവോണം വരെ പലതരം പരിപാടികളുമായി കളം നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. വട്ടക്കളിയും കോല്‍ക്കളിയും കുമ്മിയടിയുമൊക്കെയായി സ്ത്രീകള്‍ വീട്ടുമുറ്റങ്ങളും നാട്ടുവേദികളും കയ്യടക്കിയിരുന്നു. ആ പഴയ കാലത്തെ ഓര്‍മ്മകളിലേക്ക് നടക്കുകയാണ്
വൈക്കത്തെ സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റ്.

ഓണമെത്താറായപ്പോഴേക്കും കോല്‍ക്കളിക്കും വട്ടക്കളിക്കുമായി നാടുണരുകയാണ്. ഞാറു നാട്ടിക്കായി ഒരുങ്ങിയ പാട വരമ്പത്തൂടെ കസവ് മുണ്ടും ചുറ്റി പെണ്ണുങ്ങള്‍ നിരനിരയായി വന്നു. പിന്നാളെ കൊച്ചുപിച്ച പരിവാരങ്ങളും. വിളക്ക് കൊളുത്തി വന്ദിച്ചു. പിന്നെ കോടലിയുടെയും ഈരടിയുടേയും താളം ദാരിദ്രമായിരുന്നെങ്കിലും പഴയകാലത്തെ നന്മയുടെ ഒത്തൊരുമയുടെ ആഘോഷത്തിന്റെ നിറം പഴമക്കാര്‍ മറന്നിട്ടില്ല. അങ്ങനെ പാഴനെയ്ത്തും കൃഷിപ്പണിയുമൊക്കെയായി കഴിയുന്ന കുറെ അമ്മമാര്‍ പഴയ സംസ്കാരത്തെ സ്വത്വത്തെ തിരിച്ച് പിടിക്കാനൊരുങ്ങുകയാണിവിടെ.

Similar Posts