< Back
Kerala
കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചവര്‍ ചികിത്സ ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടര്‍കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചവര്‍ 'ചികിത്സ' ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടര്‍
Kerala

കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചവര്‍ 'ചികിത്സ' ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടര്‍

Ubaid
|
28 May 2018 7:20 AM IST

സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അഞ്ച് ബാങ്ക് വിളിക്കു ശേഷമെ നവജാത ശിശുവിന് പാല്‍കൊടുക്കാന്‍ പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാല്‍ കൊടുക്കുന്നത് തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്ത്. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതുന്നില്ലെന്നും കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശിപിടിച്ച യുവാവും, ഇയാളെ പ്രേരിപ്പിച്ചയാളും നല്ല 'ചികില്‍സ' ആവശ്യമുള്ളവരാണെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാൻ ഒരു മതവും പറയ...

Posted by Collector Kozhikode on Thursday, November 3, 2016
Related Tags :
Similar Posts