< Back
Kerala
മഫ്ത കഴുത്തില്‍ കുരുക്കി മരിക്കുക; മുസ്‍ലിം അധ്യാപികയ്ക്ക് അജ്ഞാത കത്ത്മഫ്ത കഴുത്തില്‍ കുരുക്കി മരിക്കുക; മുസ്‍ലിം അധ്യാപികയ്ക്ക് അജ്ഞാത കത്ത്
Kerala

മഫ്ത കഴുത്തില്‍ കുരുക്കി മരിക്കുക; മുസ്‍ലിം അധ്യാപികയ്ക്ക് അജ്ഞാത കത്ത്

Khasida
|
29 May 2018 3:13 AM IST

അമേരിക്ക എന്നെഴുതിയിട്ടാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. താഴെ അമേരിക്കയുടെ പതാകയും വരച്ചുചേര്‍ത്തിട്ടുണ്ട്.

അമേരിക്ക എന്നെഴുതിയിട്ടാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. താഴെ അമേരിക്കയുടെ പതാകയും വരച്ചുചേര്‍ത്തിട്ടുണ്ട്.

ജോര്‍ജിയയിലെ ഒരു ഹൈസ്കൂളിലെ അധ്യാപികയാണ് മയ്റാ തെലി. കഴിഞ്ഞ വെള്ളിയാഴ്ച അവരെ തേടി ക്ലാസ് റൂമില്‍ ഒരു അജ്ഞാത എഴുത്തെത്തി. ശിരോവസ്ത്രം ഒരുതരത്തിലും അനുവദിക്കാനാവില്ലെന്നായിരുന്നു ആ കത്തിലെ സന്ദേശം.

കറുത്ത മഷിയില്‍ കുറിച്ച ആ സന്ദേശത്തില്‍ മയ്റാതെലിയോട് മഫ്ത കഴുത്തില്‍ മുറുക്കി സ്വയം തൂങ്ങിമരിക്കാനും പറഞ്ഞിരിക്കുന്നു.

അമേരിക്ക എന്നെഴുതിയിട്ടാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. താഴെ അമേരിക്കയുടെ പതാകയും വരച്ചുചേര്‍ത്തിട്ടുണ്ട്.

അത്‍ലാറ്റയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഗ്വിന്നെറ്റ് കണ്‍ട്രി ഡകുലാ ഹൈസ്കൂളിലാണ് മയ്റാ തെലി ജോലി ചെയ്യുന്നത്. മയ്റ തനിക്ക് ലഭിച്ച കുറിപ്പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

I'm a high school teacher and sadly this anonymous note was put in my classroom today. As a Muslim, I wear a headscarf...

Posted by Mairah Teli on Friday, November 11, 2016

ഒരു മുസ്‍ലിം എന്ന നിലയില്‍ എന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായാണ് ഞാന്‍ മഫ്ത ധരിക്കുന്നത്. യാഥാര്‍ഥ്യത്തെകുറിച്ച് ഒരു അവബോധമുണ്ടാക്കുവാനും നമ്മുടെ സമൂഹത്തിന്‍റെ നിലവിലെ അവസ്ഥയെകുറിച്ച് ബോധ്യപ്പെടുത്താനുമാണ് ഞാനിത് ഇവിടെ ഷെയര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയില്ലെന്നും കത്ത് എഫ് ബിയില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അവര്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി സ്കൂള്‍ പ്രതിനിധി അത്‍ലാറ്റ ജേര്‍ണല്‍ കോണ്‍സ്റ്റിറ്റ്യൂഷനോട് പ്രതികരിച്ചു. ആരാണ് കത്തെഴുതിയത് എന്ന് അന്വേഷിച്ചു കൊണ്ടിരിക്കയാണ്. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയവുമായി കത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വംശീയ അധിക്ഷേപം കലര്‍ന്നതും, ലൈംഗിക ചുവയുള്ളതുമായ കമന്‍റുകള്‍ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് ധൈര്യം വരാന്‍ ട്രംപ് ഒരുപരിധിവരെ കാരണമായിട്ടുണ്ടെന്നും അവര്‍ പത്രത്തോട് പ്രതികരിച്ചു.

Related Tags :
Similar Posts