< Back
Kerala
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍: സക്കീര്‍ ഹുസൈന്‍ കീഴടങ്ങിവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍: സക്കീര്‍ ഹുസൈന്‍ കീഴടങ്ങി
Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍: സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

Sithara
|
28 May 2018 6:13 AM IST

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.

ഗുണ്ടാ കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. രാവിലെ എട്ട് മണിയോടെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന്‍റെ പുറക് വശത്തെ ഗേറ്റ് വഴിയാണ് സക്കീര്‍ എത്തിയത്. കീഴടങ്ങിയ സക്കീര്‍ ഹുസൈന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലാണ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയത്. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെ കീഴടങ്ങുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും മജിസ്ട്രേറ്റ് ഇല്ലെന്ന കാരണത്താല്‍ മാറ്റിവെക്കുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസമാണ് കീഴടങ്ങല്‍.

Related Tags :
Similar Posts