< Back
Kerala
ഇസ്ലാമിസ്റ്റുകളും ഹിന്ദു തീവ്രവാദികളും മാവോയിസ്റ്റുകളും ഒരേ തൂവല്‍ പക്ഷികള്‍; പി.ജയരാജന്‍Kerala
ഇസ്ലാമിസ്റ്റുകളും ഹിന്ദു തീവ്രവാദികളും മാവോയിസ്റ്റുകളും ഒരേ തൂവല്‍ പക്ഷികള്‍; പി.ജയരാജന്‍
|28 May 2018 3:18 PM IST
മാവോയിസം എതിര്‍ക്കപ്പെടേണ്ട നിലപാട് തന്നെയാണ്. ആകാശത്ത് നില്‍ക്കുന്ന സ്വപ്ന ജീവികള്‍ ഇക്കാര്യത്തില്‍ പല പ്രതികരണങ്ങളും നടത്തും
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയില്‍ സി.പി.ഐ നിലപാടിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മാവോയിസം എതിര്‍ക്കപ്പെടേണ്ട നിലപാട് തന്നെയാണ്. ആകാശത്ത് നില്‍ക്കുന്ന സ്വപ്ന ജീവികള്‍ ഇക്കാര്യത്തില്‍ പല പ്രതികരണങ്ങളും നടത്തും. മാവോയുടെ പേരില്‍ ചിലര്‍ കോമാളി വേഷം കെട്ടുകയാണെന്നും ഇസ്ലാമിസ്റ്റുകളും ഹിന്ദു തീവ്രവാദികളും മാവോയിസ്റ്റുകളും ഒരേ തൂവല്‍ പക്ഷികളാണ്. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നു തന്നെയാണ് സി.പി.എം നിലപാടെന്നും പി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.