< Back
Kerala
Kerala
ജെഡിഎസ് സ്ഥാനാര്‍ഥി പ്രശ്നം; പാര്‍ട്ടി നിരീക്ഷകര്‍ മണ്ഡലത്തിലെത്തി
|28 May 2018 4:00 PM IST
സിറ്റിംഗ് എംഎല്‍എ സി. കെ നാണുവിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം
വടകരയിലെ ജെഡിഎസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നിരീക്ഷകര്‍ മണ്ഡലത്തിലെത്തി. സിറ്റിംഗ് എംഎല്‍എ സി. കെ നാണുവിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഇതിനെതിരെ ജെഡിഎസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രായാധിക്യമുളള സി.കെ നാണുവിന് പകരം പുതിയ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ജില്ലാകമ്മിറ്റിയുടെയും അഭിപ്രായം. മുന്‍ എംഎല്‍എ എം.കെ പ്രേംനാഥ്, ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി കെ.ലോഹ്യ എന്നിവരുടെ പേരുകളാണ് മുന്നോട്ട് വയ്ക്കുന്നത്.