< Back
Kerala
തെരഞ്ഞെടുപ്പോര്‍മകളില്‍ ഇ.കെ മാധവന്‍ നായര്‍Kerala
തെരഞ്ഞെടുപ്പോര്‍മകളില്‍ ഇ.കെ മാധവന്‍ നായര്‍
|28 May 2018 6:49 AM IST
വയനാട്ടിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവാണ് മാധവന്‍ നായര്‍
വയനാട്ടിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവായ തരുവണയിലെ മംഗലശേരി ഇ.കെ. മാധവന്‍ നായരാണ് വോട്ടോര്‍മയില്‍ ഇന്ന് തെരഞ്ഞെടുപ്പ് ഓര്‍മകള്‍ പങ്കുവെയ്ക്കുന്നത്. വിദ്യാര്‍ഥിയായിരിക്കെ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മാധവന്‍, ജനതാപാര്‍ട്ടി ജില്ലാ സെക്രട്ടറി, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 37 വര്‍ഷം വെള്ളമുണ്ട പഞ്ചായത്ത് അംഗമായിരുന്നു. ഇതില്‍ 16 വര്‍ഷം വൈസ് പ്രസിഡന്റായും അഞ്ച് വര്‍ഷം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വെള്ളമുണ്ടയില്‍ നിന്ന് ജില്ലാ കൌണ്‍സിലിലേയ്ക്കും ജില്ലാ പഞ്ചായത്തിലേയ്ക്കും മത്സരിച്ചു.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്.