Kerala
വൃദ്ധരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കവിയൂര്‍ പൊന്നമ്മവൃദ്ധരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കവിയൂര്‍ പൊന്നമ്മ
Kerala

വൃദ്ധരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കവിയൂര്‍ പൊന്നമ്മ

Alwyn
|
28 May 2018 6:08 PM IST

മീഡിയവണ്‍ സംപ്രേക്ഷണം ചെയ്യുന്ന മനുഷ്യരല്ലാത്ത മക്കള്‍ വാര്‍ത്താപരമ്പരയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് വൃദ്ധരുടെ ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് നടി കവിയൂര്‍ പൊന്നമ്മ. മീഡിയവണ്‍ സംപ്രേക്ഷണം ചെയ്യുന്ന മനുഷ്യരല്ലാത്ത മക്കള്‍ വാര്‍ത്താപരമ്പരയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ തെരുവുകളില്‍ അമ്മമാര്‍ അന്തിയുറങ്ങാതിരിക്കാന്‍ സര്‍ക്കാരും പൊലീസും ഇടപെടണമെന്ന് സുഗതകുമാരി ടീച്ചര്‍ ആവശ്യപ്പെട്ടു. തെരുവുകളില്‍ അന്തിയുറങ്ങുന്ന അമ്മമാര്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുഗതകുമാരി.

Similar Posts