< Back
Kerala
Kerala

പാമ്പുകള്‍ക്ക് എ.സി മുറി, ഒട്ടകപക്ഷിക്ക് ഫാന്‍; ഇത് തിരുവനന്തപുരം മൃഗശാല സ്റ്റൈല്‍

Ubaid
|
28 May 2018 1:21 PM IST

അതുകൊണ്ടാണ് അനാകോണ്ടയുടേയും, കിംഗ് കോബ്രയുടെയുമെല്ലാം മുറിയില്‍ എ/സി പിടിപ്പിച്ചത്

എ/സി വെച്ച കൂടില്‍ മാത്രം താമസിക്കുന്ന കുറേ പാമ്പുകളെ കാണാം. ഒപ്പം, ഫാനിന്റെ കാറ്റടച്ച് സുഖമായി കറങ്ങി നടക്കുന്ന ഒട്ടകപക്ഷികളേയും. കിടുക്കന്‍ കൂട്. കൂടിനകത്ത് സ്വിമ്മിങ് പൂള്‍ മാത്യകയില്‍ കിടന്ന് കുളിക്കാനുള്ള ടബ്ബ്. പക്ഷെ ഇത് കൊണ്ടൊന്നും സഹിക്കാന്‍ പറ്റുന്നതല്ല നാട്ടിലെ ചൂട്. അതുകൊണ്ടാണ് അനാകോണ്ടയുടേയും, കിംഗ് കോബ്രയുടെയുമെല്ലാം മുറിയില്‍ എ/സി പിടിപ്പിച്ചത്. തിരുവനന്തപുരം മൃഗശാലയിലെ പാമ്പുകള്‍ക്ക് മാത്രമാണ് കെട്ടോ ഈ സുഖം കിട്ടുക. മറ്റൊരു കൂട്ടര്‍ക്ക് ഫാന്‍ വെച്ച് കൊടുത്തിട്ടുണ്ട്. ഒട്ടകപക്ഷികളാണ് കാറ്റ് കിട്ടുന്ന ഭാഗ്യവന്മാര്‍. രണ്ട് നേരം കുളിക്കാനും പറ്റും ഇവര്‍ക്ക്. എല്ലാ ദിവസവും കുളിക്കാനുള്ള ഭാഗ്യം സിംഹത്തിനും, പുലിക്കും, കടുവക്കും കിട്ടുന്നുണ്ട്.

Similar Posts