< Back
Kerala
Kerala

രാത്രി വൈകിയും ഇറങ്ങാത്ത തെരഞ്ഞെടുപ്പ് ചൂടില്‍ മലപ്പുറം

admin
|
28 May 2018 4:34 PM IST

ബൂത്തിലെ ഒരു വോട്ടും നഷ്ടപ്പെടുത്തരുതെന്നോര്‍മിപ്പിച്ചാണ് നേതാക്കള്‍ മടങ്ങുന്നത്. രാവേറുന്തോറും ചര്‍ച്ച നീളുകയാണ് . രാത്രികളെ പകലുകളാക്കി മാറ്റുകയാണ് മലപ്പുറത്തിപ്പോള്‍

രാത്രിയേറെ വൈകിയാലും തീരാത്ത തെരഞ്ഞെടുപ്പു ചര്‍ച്ചകളാണിപ്പോള്‍ മലപ്പുറത്ത്. താഴേതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സംസ്ഥാന നേതാക്കളുമുണ്ട് ഓരോയിടത്തും. മഞ്ചേരി കാരക്കുന്ന് പുത്തലത്ത് വാര്‍ഡ്മെന്പറുടെ വീട്. യുഡിഎഫ് ബൂത്ത് കണ്‍വീനര്‍മാരും ചെയര്‍മാന്‍മാരും കൂടിയിരിക്കുന്നു. പകല്‍ ജോലി കഴിഞ്ഞ് രാത്രിയായാല്‍ ഇവര്‍ക്ക് പിന്നെ തെരഞ്ഞെടുപ്പിലെ കൂട്ടലും കിഴിക്കലുമാണ് ഓരോ പഞ്ചായത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതാവുണ്ട്. നേതാവിനെ കാത്ത് പ്രവര്‍ത്തകരുടെ കാത്തിരിപ്പ് . ഒടുവില്‍ ഇവിടെ ചുമതലയുള്ള പിടി തോമസ് എംഎല്‍എയെത്തി.

ബൂത്തിലെ ഒരു വോട്ടും നഷ്ടപ്പെടുത്തരുതെന്നോര്‍മിപ്പിച്ചാണ് നേതാക്കള്‍ മടങ്ങുന്നത്. രാവേറുന്തോറും ചര്‍ച്ച നീളുകയാണ് . രാത്രികളെ പകലുകളാക്കി മാറ്റുകയാണ് മലപ്പുറത്തിപ്പോള്‍

Similar Posts