< Back
Kerala
പൂരനഗരിയില്‍ ഇത്തവണ തീപാറുംപൂരനഗരിയില്‍ ഇത്തവണ തീപാറും
Kerala

പൂരനഗരിയില്‍ ഇത്തവണ തീപാറും

admin
|
28 May 2018 11:47 PM IST

ആദ്യഘട്ട പ്രചരണം പുരോഗമിക്കുമ്പോള്‍ തന്നെ തൃശൂരിലെ ഫലം പ്രവചനാതീതമാകുമെന്ന് ഉറപ്പായി

യുഡിഎഫിന്റെ പത്മജാ വേണുഗോപാലും എല്‍ഡിഎഫിലെ വി.എസ് സുനില്‍ കുമാറും പ്രചരണ രംഗത്തിറങ്ങിയതോടെ തൃശൂരില്‍ കനത്ത മത്സരം ഉറപ്പായി. കാല്‍ നൂറ്റാണ്ടായി തുടരുന്ന യുഡിഎഫ് കുത്തക അവസാനിപ്പിച്ച് അഭിമാന വിജയം നേടുക എന്നതാണ് സുനില്‍ കുമാറിന്റെ ലക്ഷ്യം.അച്ഛന്റെ സ്വന്തം നാട്ടില്‍ ഭൂരിപക്ഷമുയര്‍ത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പത്മജ.

തൃശൂരുകാര്‍ തന്നെ കൈവിടില്ല എന്നാണ് പത്മജ വേണുഗോപാലിന്റെ വിശ്വാസം. ഇതിന് കാരണവുമുണ്ട്. തൃശൂരിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി വോട്ട് ചോദിച്ചുകൊണ്ടായിരുന്നു പ്രചരണത്തിന്റെ തുടക്കം.

പ്രചരണത്തിനിടെ കേരളവര്‍മ്മ കോളേജിലെത്തിയ വി.എസ് സുനില്‍ കുമാറിന് ഇടത് പക്ഷ വിദ്യാര്‍ഥി സംഘടനകള്‍‍ സ്വീകരണമൊരുക്കി. വിദ്യാര്‍ഥി നേതാവായി രാഷ്ട്രീയ ജീവിതം തുടങ്ങിയ സ്വന്തം കാമ്പസിലേക്കുള്ള വരവ് ആവേശവും ആത്മവിശ്വാസവും തരുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. ആദ്യഘട്ട പ്രചരണം പുരോഗമിക്കുമ്പോള്‍ തന്നെ തൃശൂരിലെ ഫലം പ്രവചനാതീതമാകുമെന്ന് ഉറപ്പായി.

Similar Posts