< Back
Kerala
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി വെട്ടേറ്റു മരിച്ചുകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി വെട്ടേറ്റു മരിച്ചു
Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

Sithara
|
29 May 2018 5:19 AM IST

പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്. ധനരാജ് വധക്കേസിലെ മുഖ്യപ്രതിയാണ് ബിജു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് ഒരു വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.

കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കക്കംപാറയിലും പരിസരത്തും വന്‍സുരക്ഷ ഏര്‍പ്പെടുത്തി.

Related Tags :
Similar Posts