< Back
Kerala
തൃശൂര്‍ പൂരം കൊടിയേറിതൃശൂര്‍ പൂരം കൊടിയേറി
Kerala

തൃശൂര്‍ പൂരം കൊടിയേറി

admin
|
28 May 2018 6:38 AM IST

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടന്നത്. ഈ മാസം 17നാണ് പൂരം...

തൃശൂര്‍ പൂരത്തിന് കൊടിയേറി. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടന്നത്. ഈ മാസം 17നാണ് പൂരം.

തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യ കൊടിയേറ്റം. പാരമ്പര്യ അവകാശികള്‍ തയ്യാറാക്കിയ കൊടിമരത്തില്‍ ദേശക്കാര്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് തിരുവമ്പാടി ക്ഷേത്രത്തില്‍ സപ്ത വര്‍ണ കൊടികൂറ ഉയര്‍ന്നു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്ത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടിയില്‍ എഴുന്നള്ളത്തിനൊപ്പം നടന്നു.

Related Tags :
Similar Posts