< Back
Kerala
സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം, കല്ലേറ്സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം, കല്ലേറ്
Kerala

സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം, കല്ലേറ്

admin
|
28 May 2018 8:13 AM IST

പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസിന്‍റെ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തകര്‍ത്തു.

സര്‍ക്കാരിന്‍റെ ഒന്നാംവാര്‍ഷികത്തില്‍ സമരത്തിനെത്തിയ പ്രതിപക്ഷ സംഘടനകള്‍ തിരുവനന്തപുരത്ത് തമ്മിലടിച്ചു; യുവമോര്‍ച്ച - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്ക്; സമരക്കാര്‍ തലസ്ഥാനത്തെ യുദ്ധക്കളം ആക്കി

യൂത്ത് കോണ്‍ഗ്രസ് , യുവമോര്‍ച്ച പ്രവര്‍ത്തകരാണ് സെക്രട്ടേറയറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസിന്‍റെ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തകര്‍ത്തു. നേതാക്കള്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.

എന്നാല്‍ നേതാക്കള്‍ പ്രസംഗം ആരംഭിച്ചതോടെ സംഘര്‍ഷം വീണ്ടും ആരംഭിച്ചു. ഇരുവിഭാഗത്തിന്‍റെയും പ്രവര്‍ത്തകര്‍ പരസ്പം കല്ലെറിഞ്ഞു. കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റു.

Similar Posts