< Back
Kerala
ദുരിതാശ്വാസ ക്യാമ്പില്‍ 6 വര്‍ഷം കഴിഞ്ഞിട്ടും തിരികെ പോകാന്‍ ഇടമില്ലാതെ ഒരു കുടുംബംദുരിതാശ്വാസ ക്യാമ്പില്‍ 6 വര്‍ഷം കഴിഞ്ഞിട്ടും തിരികെ പോകാന്‍ ഇടമില്ലാതെ ഒരു കുടുംബം
Kerala

ദുരിതാശ്വാസ ക്യാമ്പില്‍ 6 വര്‍ഷം കഴിഞ്ഞിട്ടും തിരികെ പോകാന്‍ ഇടമില്ലാതെ ഒരു കുടുംബം

Jaisy
|
29 May 2018 3:56 AM IST

എഴുപത്തഞ്ചുകാരനായ വൃദ്ധനും വിധവയായ മകളും അടങ്ങുന്ന ഈ കുടുംബത്തിന് നിത്യവൃത്തിക്കു പോലും വകയില്ല

പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും തിരികെ പോകാന്‍ ഇടമില്ലാതെ കഷ്ടപ്പെടുകയാണ് ഒരു കുടുംബം. എഴുപത്തഞ്ചുകാരനായ വൃദ്ധനും വിധവയായ മകളും അടങ്ങുന്ന ഈ കുടുംബത്തിന് നിത്യവൃത്തിക്കു പോലും വകയില്ല.

ആറ് വര്‍ഷം മുപുള്ള ഒരു മഴ കാലത്ത് പൊന്നാനി മുല്ല റോഡിലെ പതിനാല് വീടുകള്‍ കടലെടുത്തു. വീട് നഷ്ടപ്പെട്ട 14 കുടുംബങ്ങളെ നഗരസംഭയുടെ ദുരിതാശ്വാസ ക്യാമ്പിലാണ് പാര്‍പ്പിച്ചത്. പതിമൂന്ന് കുടുംബങ്ങളും പിന്നീട് തിരിച്ചു പോയെങ്കിലും ഖാളിയാരകത്ത് മുഹമ്മദിന്റെ കുടുംബം ക്യാമ്പില്‍ തന്നെ തുടരുകയാണ്. പൂര്‍ണമായും കടലെടുത്ത വീട് പുനര്‍നിര്‍മ്മിക്കാന്‍ വഴിയില്ലാത്തതാണ് ഈ വൃദ്ധനെയും വിധവയായ മകളെയും ഈ ദുരിതത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നത്.

ഭക്ഷണത്തിനുള്ള വക പോലും കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ഈ കുടുംബം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്റെ ബലത്തിലാണ് ജീവിക്കുന്നത്. ഭവനരഹിതര്‍ക്കായി പൊന്നാനി നഗരസഭ നിര്‍മ്മിച്ച 120 വീടുകള്‍ തൊട്ടടുത്ത് വെറുതെ കിടന്ന് നശിക്കുന്നുണ്ട്. അപ്പോഴാണ് മുഹമ്മദും മകളും നരക ജീവിതം നയിക്കുന്നത്.

Related Tags :
Similar Posts