< Back
Kerala
മാഡം കാവ്യയെന്ന് പള്‍സര്‍ സുനിമാഡം കാവ്യയെന്ന് പള്‍സര്‍ സുനി
Kerala

മാഡം കാവ്യയെന്ന് പള്‍സര്‍ സുനി

Sithara
|
28 May 2018 7:33 PM IST

നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യ മാധവന്‍ തന്നെയെന്ന് പള്‍സര്‍ സുനി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യാ മാധവൻ തന്നെയാണ് ഒന്നാം പ്രതി പൾസർ സുനി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോൾ ആണ് പൾസർ സുനിയുടെ നിർണായക വെളിപ്പെടുത്തൽ. മാഡം സാങ്കല്‍പികമാണെന്ന പൊലീസിന്‍റെ നിലപാട് തള്ളുന്നത് കൂടിയാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ.

തന്‍റെ മാഡം കാവ്യാ മാധവൻ ആണ് എന്നാണ് പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞത്. താൻ ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്റെ ബുദ്ധികേന്ദ്രം കാവ്യ മാധവൻ അല്ല എന്നും സുനി പറഞ്ഞു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മാഡം എന്നൊരാൾ ഉണ്ടെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ ആണ് ആദ്യം പൊലീസിന് മൊഴി നൽകിയത്. കേസിന്റെ ആവശ്യത്തിനായി തന്നെ വന്നു കണ്ടവർ ആണ് മാഡത്തെ പറ്റി പറഞ്ഞത് എന്നുമായിരുന്നു ഫെനിബാലകൃഷ്ണന്റെ മൊഴി. ഇതിന് പിന്നാലെ ആരാണ് മാഡം എന്ന അന്വേഷണം തുടങ്ങി. എന്നാൽ അങ്ങനെ ഒരാളില്ലെന്നും അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ആയിരുന്നു പോലീസിന്‍റെ നിലപാട്. ഇതിന് വിരുദ്ധമാണ് പൾസർ സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

നടിയെ ആക്രമിച്ച കേസിൽ സുനിയുടെ റിമാന്റ് കാലാവധി അടുത്ത മാസം 13 വരെയും, 2011ലെ കേസിൽ അടുത്ത മാസം 8 വരെയും നീട്ടി. സുനിയുടെ ജാമ്യാപേക്ഷയിൽ അടുത്ത മാസം 2ന് എറണാകുളം മജിസ്ട്രേട്ട് കോടതി വിധി പറയും.

Similar Posts