< Back
Kerala
വേങ്ങരയില്‍ നാലു വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ്വേങ്ങരയില്‍ നാലു വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ്
Kerala

വേങ്ങരയില്‍ നാലു വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ്

Subin
|
28 May 2018 1:58 PM IST

എത്ര തെരഞ്ഞെടുപ്പ് വന്നാലും സന്തോഷത്തോടെ സ്വീകരിക്കുന്നവരുമുണ്ട് വേങ്ങരയില്‍. തെരഞ്ഞെടുപ്പ് കൊണ്ടൊന്നും നാടു നന്നാകില്ലെന്ന ചിന്തയുള്ളവരുമുണ്ട്.

നാലു വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തിരക്കിലാണ് വേങ്ങരയിലെ വോട്ടര്‍മാര്‍.തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ ഉത്സവമാക്കുന്നവരും വേങ്ങരയിലുണ്ട്.തെരഞ്ഞെടുപ്പ് എത്ര വന്നാലും വേങ്ങരക്കു വലിയ മാറ്റമൊന്നുമില്ലെന്നതാണ് ചിലരുടെ പക്ഷം.

2014ലെ ലോക്‌സഭാ തെര!ഞ്ഞെടുപ്പ്,തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ്,പിന്നെ 2016 നിയമസഭാ തെരഞ്ഞെടുപ്പ് ഒടുവില്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ്.ഈ ഉപതെരഞ്ഞെടുപ്പ് കൂടിയാകുമ്പോള് അഞ്ചാമതും പോളിംഗ് ബൂത്തിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് വേങ്ങരക്കാര്‍.അതും നാലു വര്ഷത്തിനിടെ.എത്ര തെരഞ്ഞെടുപ്പ് വന്നാലും സന്തോഷത്തോടെ സ്വീകരിക്കുന്നവരുമുണ്ട് വേങ്ങരയില്‍.

പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കിലും ചിലര്‍ക്ക് തെരഞ്ഞെടുപ്പിനോട് അത്ര പഥ്യമില്ല. തെരഞ്ഞെടുപ്പ് കൊണ്ടൊന്നും നാടു നന്നാകില്ലെന്ന ചിന്തയുള്ളവരുമുണ്ട്.

Similar Posts