< Back
Kerala
ദി ഹിന്ദു സംഘടിപ്പിച്ച ബുക്ക് കലക്ഷന്‍ ഡ്രൈവിന് സമാപനംദി ഹിന്ദു സംഘടിപ്പിച്ച ബുക്ക് കലക്ഷന്‍ ഡ്രൈവിന് സമാപനം
Kerala

ദി ഹിന്ദു സംഘടിപ്പിച്ച ബുക്ക് കലക്ഷന്‍ ഡ്രൈവിന് സമാപനം

Sithara
|
28 May 2018 3:21 PM IST

മലബാര്‍ മേഖലയില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കും അഞ്ച് വിദ്യാലയങ്ങള്‍ക്കുമായി കൈമാറി.

ദി ഹിന്ദു ദിനപത്രം സംഘടിപ്പിച്ച ബുക്ക് കലക്ഷന്‍ ഡ്രൈവിന് സമാപനം. മലബാര്‍ മേഖലയില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കും അഞ്ച് വിദ്യാലയങ്ങള്‍ക്കുമായി കൈമാറി.

അമാന ടയോട്ടയുടെ സഹകരണത്തോടെയായിരുന്നു ദി ഹിന്ദു ദിനപത്രം ബുക്ക് കലക്ഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്. കോഴിക്കോട് ആഴ്ചവട്ടം സ്കൂളില്‍ നടന്ന ചടങ്ങില്‍ പുസ്തകങ്ങള്‍ വിവിധ വിദ്യാലയങ്ങള്‍ക്കും കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കും കൈമാറി. പി കെ ഗോപി പുസ്തക വിതരണം നടത്തി.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയ്ക്കും ആവള, ആഴ്ചവട്ടം, തിരുവള്ളൂര്‍, ബിലാത്തികുളം സ്കൂളുകള്‍ക്കുമാണ് ശേഖരിച്ച പുസ്തങ്ങള്‍ കൈമാറിയത്. സര്‍വ്വ ശിക്ഷാ അഭിയാന്‍ കിടപ്പിലായ കുട്ടികള്‍ക്കായി നടത്തുന്ന പദ്ധതിക്കും പുസ്തകങ്ങള്‍ കൈമാറി. അമാന ടയോട്ട എംഡി അബ്ദുല്‍ ജബ്ബാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജിഎം വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മീഡിയവണാണ് മീഡിയ പാര്‍ട്ണര്‍.

Similar Posts