Kerala
കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍ കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍ 
Kerala

കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍ 

റിഷാദ് അലി
|
28 May 2018 2:23 PM IST

മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുന്നണി പ്രവേശത്തിന് തടസ്സമല്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി

കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി കേരള കോണ്‍ഗ്രസ് ശരിയായ നിലപാട് സ്വീകരിക്കണം. മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുന്നണി പ്രവേശത്തിന് തടസ്സമല്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലേക്ക് സ്വീകരിക്കില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇ പി ജയരാജന്‍ കേരള കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്ന നിലപാട് കൈക്കൊണ്ടത്. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങള്‍ വിലയിരുത്തി ശരിയായ നിലപാട് സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാകണം.

അതിന് കഴിയുന്ന നേതൃത്വമാണ് കേരള കോണ്‍ഗ്രസിന് ഉള്ളതെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബാര്‍ കോഴക്കേസിലടക്കം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയപരമാണ്. വര്‍ഗ്ഗീയ ഫാഷിസ്റ്റ് പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തിൽ കേരളകോൺഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇ പി ജയരാജന്റെ പ്രസ്താവന. നേരത്തെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നുവെങ്കിലും മാണി ഇത് തള്ളിക്കളഞ്ഞിരുന്നു.

Similar Posts