< Back
Kerala
വേങ്ങര ഉപതെരഞ്ഞെടുപ്പ്  ഫലം നാളെവേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ
Kerala

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

Subin
|
29 May 2018 5:16 AM IST

വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂറിനകം തന്നെ പൂര്‍ണ ഫലം അറിയാം

വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം നാളെ അറിയാം. വോട്ട് എണ്ണുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍. അഞ്ഞൂറ് ഉദ്യോഗസ്ഥരെയാണ് കൌണ്ടിഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കുള്ള പരിശീലനം ഇന്നലെയോടെ പൂര്‍ത്തിയായി.

ഒരു റൌണ്ടില്‍ 14 മെഷീനുകള്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണുക. 24 ബൂത്തുകളുള്ള എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വോട്ടുകള്‍ ആദ്യം എണ്ണും. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂറിനകം തന്നെ പൂര്‍ണ ഫലം അറിയാം. 72.12 ശതമാനം പേരാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

Related Tags :
Similar Posts