< Back
Kerala
Kerala
പുതുവൈപ്പ്: പ്ലാന്റ് അടച്ചുപൂട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സമരസമിതി
|28 May 2018 7:49 AM IST
പ്ലാന്റ് നിലനിര്‍ത്തിക്കൊണ്ടുള്ള ആശങ്കാപരിഹാരം അംഗീകരിക്കാനാവില്ല. എന്ത് വില കൊടുക്കേണ്ടി വന്നാലും സമരത്തില്‍..
പുതുവൈപ്പ് ഐഒസി പ്ലാന്റ് അടച്ചുപൂട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സമരസമിതി. പ്ലാന്റ് നിലനിര്‍ത്തിക്കൊണ്ടുള്ള ആശങ്കാപരിഹാരം അംഗീകരിക്കാനാവില്ല. എന്ത് വില കൊടുക്കേണ്ടി വന്നാലും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സമരസമിതി. അതേസമയം, പുതുവൈപ്പ് ഐഒസി പ്ലാന്റുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധ സമിതി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അനുമതി നല്‍കിയപ്പോഴുള്ള ചട്ടങ്ങള്‍ ഐഒസി പാലിച്ചില്ലെന്നും പദ്ധതിയുടെ മേല്‍നോട്ടത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.