< Back
Kerala
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട നടപടിയെ ന്യായീകരിച്ച് ദേവസ്വം മന്ത്രിതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട നടപടിയെ ന്യായീകരിച്ച് ദേവസ്വം മന്ത്രി
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട നടപടിയെ ന്യായീകരിച്ച് ദേവസ്വം മന്ത്രി

Subin
|
28 May 2018 8:27 AM IST

പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി കടകംപള്ളിയുടെ വിശദീകരണം...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട നടപടിയെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണ്, അമ്പലം വിഴുങ്ങികള്‍ക്കൊപ്പമല്ല. ബോര്‍ഡിന് പാരവെച്ചിട്ടില്ലെന്നും അഴിമതി തടയുന്നതിനുമാണ് താന്‍ ഇടപെട്ടതെന്നും മന്ത്രി വ്യക്തമാക്കി

പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി കടകംപള്ളിയുടെ വിശദീകരണം. അഴിമതിക്കാരായ അമ്പലം വിഴുങ്ങികളുടേതല്ല ഭക്തരുടെ താല്‍പര്യങ്ങളാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതടക്കമുള്ള മുന്‍ ബോര്‍ഡിന്റെ ചില തീരുമാനങ്ങളില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നു. അഴിമതി തടയാന്‍ ഇടപെട്ടതല്ലാതെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയിട്ടില്ല. ആരോപണ വിധേയനായ മുന്‍ ദേവസ്വം സെക്രട്ടറി വി എസ് ജയകുമാറിനെ പുറത്താക്കിയത് താന്‍ മുന്‍കൈ എടുത്താണ്.

എരുമേലി വിമാനത്താവളം ഭൂമി കൈമാറ്റത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിനെതിരായി നിലപാടെടുത്തതിനാണ് തങ്ങളെ പുറത്താക്കിയതെന്ന മുന്‍ ബോര്‍ഡ് അംഗം അജയ് തറയിലിന്റെ ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. ദേവസ്വത്തിന്റെ കീഴില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ പ്രശ്‌നം ഒഴിവാകണമെങ്കില്‍ അഴിമതി ആരോപണ മുക്തമാകണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

Similar Posts