< Back
Kerala
നടിയെ ആക്രമിച്ച ‌കേസ്; ചാര്‍ളി മാപ്പ് സാക്ഷിയാവില്ല, കുറ്റപത്രം നാളെനടിയെ ആക്രമിച്ച ‌കേസ്; ചാര്‍ളി മാപ്പ് സാക്ഷിയാവില്ല, കുറ്റപത്രം നാളെ
Kerala

നടിയെ ആക്രമിച്ച ‌കേസ്; ചാര്‍ളി മാപ്പ് സാക്ഷിയാവില്ല, കുറ്റപത്രം നാളെ

rishad
|
29 May 2018 3:41 AM IST

ദിലീപിനെ എട്ടാം പ്രതിയാക്കി നാളെ കുറ്റപത്രം സമര്‍പ്പിക്കും. മാപ്പ് സാക്ഷിയാക്കാന്‍ കോടതി വിളിപ്പിച്ചെങ്കിലും ചാര്‍ലി എത്തിയില്ല. രഹസ്യ മൊഴിയില്‍‌ ചാര്‍ളി കുറ്റം സമ്മതിച്ചിരുന്നു.

നടിയെ അക്രമിച്ച കേസില്‍ പ്രതി ചാര്‍ളി മാപ്പ് സാക്ഷിയാവില്ല. മാപ്പ് സാക്ഷിയാക്കാന്‍ കോടതി വിളിപ്പിച്ചെങ്കിലും ചാര്‍ലി എത്തിയില്ല. രഹസ്യ മൊഴിയില്‍‌ ചാര്‍ളി കുറ്റം സമ്മതിച്ചിരുന്നു. അതേസമയം കേസിലെ കുറ്റപത്രം നാളെ സമര്‍പ്പിക്കും. നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍ നിയമോപദേശം എതിരായതോടെ തീരുമാനം മാറ്റി. വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിനിടെയാണ് ചാര്‍ലിയെ ദിലീപ് സ്വാധീനിച്ചെന്ന വാദം പൊലീസ് ഉന്നയിക്കുന്നത്. രഹസ്യമൊഴിയില്‍‌ കുറ്റം സമ്മതിച്ചിരുന്ന ചാര്‍ലി നിലപാട് മാറ്റി.

വിദേശ യാത്രയ്ക്ക് അനുമതി തേടി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചാര്‍ലിയടക്കമുള്ള പ്രതികളെയും സാക്ഷികളെയും ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദമുയര്‍ത്തി വിശദമായ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിന്റെ അപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്. നാളെ അങ്കമാലി മജിസ്ട്രറ്റ് കോടതിയിലാകും കേസിലെ കുറ്റപത്രം സമര്‍പ്പിക്കുക. അക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കുറ്റകൃത്യം നടത്താന്‍ ഗൂഢാലോചന നടത്തിയത് ദീലിപും പള്‍സുനിയെന്ന സുനില്‍കുമാറും ചേര്‍ന്നാണെന്നും കുറ്റപത്രം പറയുന്നു. മററ് പ്രതികള്‍ കൃത്യത്തിന് സഹായിച്ചവരും സംഭവത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ്

Similar Posts