< Back
Kerala
തീരദേശം പട്ടിണിയില്‍; വീടും വള്ളവും യന്ത്രങ്ങളും നശിച്ചുതീരദേശം പട്ടിണിയില്‍; വീടും വള്ളവും യന്ത്രങ്ങളും നശിച്ചു
Kerala

തീരദേശം പട്ടിണിയില്‍; വീടും വള്ളവും യന്ത്രങ്ങളും നശിച്ചു

Muhsina
|
29 May 2018 5:04 AM IST

കടലില്‍ മീന്‍പിടിക്കാന്‍ പോകാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ പലതും പട്ടിണിയില്‍. കടല്‍മാലിന്യം അടിച്ച് കയറി തീരദേശ റോഡുകള്‍..

കടലില്‍ മീന്‍പിടിക്കാന്‍ പോകാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ പലതും പട്ടിണിയില്‍. കടല്‍മാലിന്യം അടിച്ച് കയറി തീരദേശ റോഡുകള്‍ നശിച്ചു. എത്ര വള്ളവും ബോട്ടും കടലെടുത്തെന്ന കണക്കെടുക്കാന്‍ പോലും കഴിയാതെ നിസ്സഹായവസ്ഥയില്‍ കഴിയുകയാണ് തീരദേശ ജനത.

മീന്‍ പിടിയ്ക്കാന്‍ കടലില്‍ പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ കടലില്‍ പോകുന്നത് ഉറ്റവരുടെ ശരീരം തേടിയാണ്. അതിനര്‍ത്ഥം തീരദേശം പട്ടിണിയിലായി എന്ന് തന്നെ. കുറേ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. അവടെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. പക്ഷെ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയൊരു ആശ്വാസം.

Related Tags :
Similar Posts