< Back
Kerala
വയനാട്ടില്‍ ഓറഞ്ച് വിളവെടുപ്പ് കാലംവയനാട്ടില്‍ ഓറഞ്ച് വിളവെടുപ്പ് കാലം
Kerala

വയനാട്ടില്‍ ഓറഞ്ച് വിളവെടുപ്പ് കാലം

Subin
|
28 May 2018 7:19 AM IST

കുടകിനോട് ചേര്‍ന്നുകിടക്കുന്ന തോല്‍പ്പെട്ടി പ്രദേശത്താണ് വയനാട് ജില്ലയില്‍ ഓറഞ്ച് കൃഷിയുള്ളത്. പഴുത്താലും പച്ച നിറം അല്‍പം കൂടുതലുള്ള ഈ ഓറഞ്ചുകളെ വിപണിയില്‍ കുടക് ഓറഞ്ച് എന്നുതന്നെയാണ് വിളിക്കുക...

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന വയനാട്ടിലെ ഗ്രാമങ്ങളില്‍ ഓറഞ്ചിന്റെ വിളവെടുപ്പ് കാലമാണിപ്പോള്‍. കാലാവസ്ഥ വ്യതിയാനം കാരണം വളരെ കുറഞ്ഞതോതില്‍ മാത്രമാണ് വയനാട് ജില്ലയില്‍ ഇപ്പോള്‍ ഓറ!ഞ്ച് കൃഷിയുള്ളത്,

കുടകിനോട് ചേര്‍ന്നുകിടക്കുന്ന തോല്‍പ്പെട്ടി പ്രദേശത്താണ് വയനാട് ജില്ലയില്‍ ഓറഞ്ച് കൃഷിയുള്ളത്. പഴുത്താലും പച്ച നിറം അല്‍പം കൂടുതലുള്ള ഈ ഓറഞ്ചുകളെ വിപണിയില്‍ കുടക് ഓറഞ്ച് എന്നുതന്നെയാണ് വിളിക്കുക. വര്‍ഷത്തില്‍ പ്രധാനമായും രണ്ടുസമയങ്ങളിലാണ് വിളവെടുപ്പ്

കാലാവസ്ഥ വ്യതിയാനം കാരണം ഈ മേഖലയിലെ ഭൂരിഭാഗം ഓറഞ്ചുമരങ്ങളും ഇല്ലാതെയായി. അവേശേഷിക്കുന്ന മുപ്പതു വര്‍ഷങ്ങളോളം പഴക്കമുള്ള മരങ്ങളിലാണ് ഇപ്പോഴും ഓറഞ്ച് വിളയുന്നത്. കാപ്പി, കുരുമുളക് എന്നിവയിലെ ഇടവിള ആയാണ് വയനാട് ജില്ലയിലെ ഓറഞ്ചുകൃഷി.

Related Tags :
Similar Posts