< Back
Kerala
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കെപി രാമനുണ്ണിക്ക്കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കെപി രാമനുണ്ണിക്ക്
Kerala

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കെപി രാമനുണ്ണിക്ക്

Muhsina
|
29 May 2018 12:49 AM IST

എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്..

എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

1955-ൽ കൊൽക്കത്തയിൽ ജനിച്ച കെപി രാമനുണ്ണി പൊന്നാനി എവി ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 19 –ാം വയസ്സുമുതൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇടശ്ശേരി അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

മികച്ച പരിഭാഷയ്ക്കുള്ള അവാർഡ് കെഎസ് വെങ്കിടാചലത്തിന്റെ അഗ്രഹാരത്തിലെ പൂച്ച എന്ന കൃതി സ്വന്തമാക്കി.

Related Tags :
Similar Posts