< Back
Kerala
ആടുജീവിതത്തിലെ നജീബ് ലോക കേരളസഭയില്‍'ആടുജീവിത'ത്തിലെ നജീബ് ലോക കേരളസഭയില്‍
Kerala

'ആടുജീവിത'ത്തിലെ നജീബ് ലോക കേരളസഭയില്‍

Khasida
|
29 May 2018 3:09 AM IST

സാധാരണക്കാരുടെ പ്രതിനിധിയായി നജീബ്; ഒപ്പം കഥാകൃത്ത് ബെന്യാമിനും

പ്രവാസ ജീവിതത്തിന്റെ നോവുന്ന ഓര്‍മ്മകളുമായി ആട് ജീവിതത്തിലെ കഥാപാത്രം നജീബ് ലോക കേരള സഭയില്‍. ജീവിതം കരുപ്പിടിപ്പാക്കാനായി വീണ്ടും പ്രവാസം വരിച്ചിരിക്കുകയാണെന്ന് നജീബ് പറഞ്ഞു. നജീബിനൊപ്പം ആടു ജീവിതത്തിന്റെ കഥാകാരന്‍ ബെന്യാമിനും ലോക കേരള സഭയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രവാസവും അവിടുത്തെ നരകജീവിതങ്ങളും മലയാളികളുടെ മുഴുവന്‍ നൊമ്പരമായി മാറ്റിയത് ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ്. നോവലിന് കാരണമായത് ഹരിപ്പാടുകാരനായ നജീബിന്റെ ജീവിതവും. നൂറുകണക്കിന് നജീബുമാരുടെ പ്രതിനിധിയായി ലോക കേരള സഭയിലെത്തിയതിന്റെ ആവേശത്തിലാണ് ഇദ്ദേഹം.

നജീബിന്റെ ജീവിതം ഇപ്പോഴും അത്ര മെച്ചപ്പെട്ടിട്ടൊന്നുമില്ല, കുടുംബം പോറ്റാനായി ബഹ്റൈനില്‍ സ്ക്രാപ് കമ്പനിയില്‍ ജോലി ചെയ്യുന്നു. പ്രവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ ഇനിയെങ്കിലും ഗൌരവമായി കാണണമെന്ന് കഥാകൃത്ത് ബെന്യാമിന്‍ പറഞ്ഞു. ലോക കേരള സഭ അതിന് നിമിത്തമാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

Similar Posts