< Back
Kerala
Kerala
റഫി നൈറ്റില്‍ താരമായി മകന്‍ ഷാഹിദ് റഫി
|29 May 2018 3:43 AM IST
മുഹമ്മദ് റഫിയുടെ അനശ്വര ഗാനങ്ങളുമായി കോഴിക്കോട് റഫി നൈറ്റ്
മുഹമ്മദ് റഫിയുടെ അനശ്വര ഗാനങ്ങളുമായി കോഴിക്കോട് റഫി നൈറ്റ് അരങ്ങേറി. മുഹമ്മദ് റഫിയുടെ ആരാധകന്‍റെ കഥ പറയുന്ന കല്ലായി എഫ് എം എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിച്ചത്. റഫിയുടെ മകന്‍ ഷാഹിദ് റഫി മുഖ്യാതിഥിയായിരുന്നു..
മുഹമ്മദ് റഫിയെ ഏറെ സ്നേഹിച്ച കോഴിക്കോടിന്‍റെ മണ്ണില്‍ റഫി നൈറ്റ് ഒരുക്കിയപ്പോള്‍ താരമായത് മകന്‍ ഷാഹിദ് റഫി. കോഴിക്കോടിന്‍റെ സ്നേഹത്തെ പ്രകീര്‍ത്തിച്ച ഷാഹിദ് റഫി മുഹമ്മദ് റാഫിയുടെ ഗാനത്തിലൂടെ സദസിനെ കൈയിലെടുത്തു.
യുവ ഗായകന്‍ ഡോക്ടര്‍ കെ എസ് ഹരിശങ്കറിന്‍റെ ഗാനത്തോടെയായിരുന്ന റഫി നൈറ്റിന് തുടക്കം. ഗായകരായ ഗായത്രി അശോകനും റംഷി അഹമ്മദും, മധു ശ്രീയും റഫിയുടെ നിത്യഹരിത ഗാനങ്ങള്‍ ആസ്വാദകര്‍ക്കു മുന്നിലെത്തിച്ചു.