< Back
Kerala
കോഴിക്കോട് എടിഎം കവര്‍ച്ച; മൂന്ന് പ്രതികള്‍ അറസ്റ്റില്‍കോഴിക്കോട് എടിഎം കവര്‍ച്ച; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
Kerala

കോഴിക്കോട് എടിഎം കവര്‍ച്ച; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

Muhsina
|
29 May 2018 2:11 AM IST

ആറ് എടിഎമ്മുകളില്‍നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇനിയും 3പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു..

കോഴിക്കോട് എടിഎം കവര്‍‌ച്ചാ കേസില്‍ 3പേര്‍ അറസ്റ്റില്‍. ആറ് എടിഎമ്മുകളില്‍നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. വിജയബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയിലെ എടിഎമ്മുകളില്‍നിന്നും കവര്‍ച്ച നടത്തിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അബ്ദുറഹമാന്‍ സഫ്‍വാന്‍, തൃക്കരിപ്പൂര്‍ സ്വദേശി അബ്ബാസ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജഹാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇനിയും 3പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിജയബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീവയിലെ എടിഎമ്മുകളില്‍നിന്നും കവര്‍ച്ച നടത്തിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അബ്ദുറഹമാന്‍ സഫ് വാന്‍, തൃക്കരിപ്പൂര്‍ സ്വദേശി അബ്ബാസ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജഹാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. 18 വയസ് മാത്രം പ്രായമുള്ള അബ്റഹ്മാന്‍ സഫ് വാനാണ് കവര്‍ച്ചയുടെ സൂത്രധാരകനാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോഴിക്കോട്ടെ 6 എടിഎമ്മുകളില്‍നിന്നും പണം കവര്‍ന്ന സംഘം കോയമ്പത്തൂരിലും സമാനമായ കവര്‍ച്ച നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.

കാസര്‍കോട് സ്വദേശികളായ റമീസ്, ജുനൈദ്, മുഹമ്മദ് ബിലാല്‍ എന്നിവരെ കൂടി കേസില്‍ പിടികൂടാനുണ്ട്. പുതിയ സങ്കേതിക വിദ്യായിലേക്ക് മാറിയാല്‍ എടിഎം കവര്‍ച്ച ഒരു പരിധി വരെ കുറക്കനാക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കോഴിക്കോട് നഗരത്തിലെ എസ്ബിഐ എടിഎമ്മില്‍നിന്നും പണം കവര്‍ന്ന സംഭവത്തില്‍ ഇനിയും ആരെയും പിടികൂടിയിട്ടില്ല. ഹരിയാനയില്‍നിന്നുഉള്ള സംഘമാണ് ഈ കവര്‍ച്ചക്കു പിന്നിലെന്നാണ് പാലീസ് നിഗമനം. എല്ലാ എടിഎമ്മുകളിലും കുടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പെടുത്തണമെന്ന് ബാങ്കുകളോട് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts