< Back
Kerala
അനധികൃത സ്വത്ത് സമ്പാദനം; കെ.ബാബുവിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി തീര്‍പ്പാക്കിKerala
അനധികൃത സ്വത്ത് സമ്പാദനം; കെ.ബാബുവിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി തീര്‍പ്പാക്കി
|28 May 2018 3:44 PM IST
രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന വിജിലൻസ് ഡയക്ടെറുടെ വിശദീകരണത്തെ തുടർന്നാണ് കേസ് തീർപ്പാക്കിയത്
മുന്‍ മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന വിജിലൻസ് ഡയക്ടെറുടെ വിശദീകരണത്തെ തുടർന്നാണ് കേസ് തീർപ്പാക്കിയത്.ബാബുവിന്റെ ബിനാമിയെന്ന ആരോപണമുയർന്ന ബാബുറാമാണ് കോടതിയെ സമീപിച്ചത്.ബാബുറാമിനെതിരെ കേസിൽ തെളിവില്ലന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ഹരജി തീർപ്പാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടർ വിശദീകരണം നൽകിയത് .