< Back
Kerala
സംസ്ഥാന സമ്മേളനം; സ്വരാജ് റൌണ്ടിന് ചുറ്റും വാദ്യോത്സവമൊരുക്കി സിപിഎംസംസ്ഥാന സമ്മേളനം; സ്വരാജ് റൌണ്ടിന് ചുറ്റും വാദ്യോത്സവമൊരുക്കി സിപിഎം
Kerala

സംസ്ഥാന സമ്മേളനം; സ്വരാജ് റൌണ്ടിന് ചുറ്റും വാദ്യോത്സവമൊരുക്കി സിപിഎം

Jaisy
|
28 May 2018 5:47 AM IST

ആയിരത്തോളം കലാകാരന്‍മാര്‍ വിവിധയിനങ്ങളിലായി ഒരു മണിക്കൂറാണ് സ്വരാജ് റൌണ്ടിന് ചുറ്റും മേളം തീര്‍ത്തത്

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൌണ്ടിന് ചുറ്റും സിപിഎം വാദ്യോത്സവമൊരുക്കി. ആയിരത്തോളം കലാകാരന്‍മാര്‍ വിവിധയിനങ്ങളിലായി ഒരു മണിക്കൂറാണ് സ്വരാജ് റൌണ്ടിന് ചുറ്റും മേളം തീര്‍ത്തത്.

പത്മഭൂഷണ്‍ പി കെ നാരായണ നമ്പ്യാര്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍,അന്നമനട പരമേശ്വര മാരാര്‍, പെരിങ്ങോട് ചന്ദ്രന്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വാദ്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചവാദ്യം, മിഴാവ് മേളം, പാണ്ടിമേളം, ഉടുക്കു വാദ്യം, മരം, നേര്‍ച്ച കൊട്ട്, ശാസ്താം പാട്ട്, കരിങ്കാളി, കാളകളി, ബാന്റ്, ദഫ്മുട്ട്, അറവനമുട്ട്, നാസിക് ഡോള്‍, പഞ്ചാരി മേളം തുടങ്ങിയവ വാദ്യോത്സവത്തിന് താളം പകര്‍ന്നു.

കുട്ടികളുടെ മൃദംഗവാദനം , തബല വാദനം തുടങ്ങിയവയും സ്ത്രീകളുടെ ശിങ്കാരമേളവും സമ്മേളന പ്രചാരണത്തിന്റെ താളവുമായി നഗരത്തില്‍ താളമിട്ടു. ഈ മാസം 22 മുതല്‍ 25 വരെയാണ് സിപിഐഎം സംസ്ഥാന സമ്മേളനം.

Similar Posts