< Back
Kerala
ദേശീയ നാടോടി കലാസംഗമത്തിന് വര്‍ണാഭമായ തുടക്കംദേശീയ നാടോടി കലാസംഗമത്തിന് വര്‍ണാഭമായ തുടക്കം
Kerala

ദേശീയ നാടോടി കലാസംഗമത്തിന് വര്‍ണാഭമായ തുടക്കം

Jaisy
|
29 May 2018 2:09 AM IST

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറിലധികം കലാകാരന്മാരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്

രണ്ടാമത് ദേശീയ നാടോടി കലാസംഗമത്തിന് തിരുവനന്തപുരത്ത് വര്‍ണാഭമായ തുടക്കം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറിലധികം കലാകാരന്മാരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. യുവജനക്ഷേമവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചകളാണ് മൂന്ന് ദിവസം തലസ്ഥാനത്ത് ദൃശ്യമാകുക.. പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക സംസ്കാരത്തിന്‍റെയും ചെറുത്ത് നില്‍പിന്റെയും പാഠശാലയാണ് നാടന്‍ കലാരൂപങ്ങളെന്നും അത് പുതുതലമുറയെ പരിചയപ്പെടുത്തുകയാണ് കലാമേളയുടെ ലക്ഷ്യമെന്ന് എ സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു.

ഉദ്ഘാടനത്തിന് ശേഷം വേദിയിലെത്തിയത് പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള പഴമക്കാരുടെ അറിവുകളുടെ സംഗീത - നടന ആവിഷ്കാരം. സി ജെ കുട്ടപ്പനും ജാസി ഗിഫ്റ്റും ചേര്‍ന്നാണ് രയ്യരയ്യം ഒരുക്കിയത്. തുടര്‍ന്നെത്തിയത് ആന്ധ്രയില്‍ നിന്നുള്ള പരമ്പരാഗത നൃത്തരൂപം തപെട്ട ഗുല്ലു. മണിപ്പൂര്‍, രാജസ്ഥാന്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും പിന്നാലെ വേദിയിലെത്തി. നൂറുകണക്കിനാളുകളാണ് കനകക്കുന്നിനെ വര്‍ണാഭമാക്കിയ ഗാനകൌതുകങ്ങള്‍ കാണാനെത്തിയത്.

Similar Posts