< Back
Kerala
ഷുഹൈബ് വധം: പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷംഷുഹൈബ് വധം: പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
Kerala

ഷുഹൈബ് വധം: പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Sithara
|
28 May 2018 12:07 PM IST

ഷുഹൈബ് വധക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സെക്രട്ടേറിയറ്റ് സമരം രണ്ടാം ദിവസത്തില്‍.

ഷുഹൈബ് കൊലപാതകത്തില്‍ പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഷുഹൈബ് വധക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സെക്രട്ടേറിയറ്റ് സമരം രണ്ടാം ദിവസത്തിലെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ് സി ആര്‍ മഹേഷ് എന്നിവരാണ് ഇന്നലെ മുതല്‍ 48 മണിക്കൂര്‍ സമരം നയിക്കുന്നത്. യഥാര്‍ഥ കൊലയാളികളെ കണ്ടുപിടിക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആരോപണം.

Similar Posts