< Back
Kerala
സന്തോഷ് ട്രോഫി: പരിശീലകന്‍ സതീവന് നാട്ടുകാരുടെ ഊഷ്മള സ്വീകരണംസന്തോഷ് ട്രോഫി: പരിശീലകന്‍ സതീവന് നാട്ടുകാരുടെ ഊഷ്മള സ്വീകരണം
Kerala

സന്തോഷ് ട്രോഫി: പരിശീലകന്‍ സതീവന് നാട്ടുകാരുടെ ഊഷ്മള സ്വീകരണം

Subin
|
29 May 2018 3:05 AM IST

14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ച ടീമിന്റെ പരിശീലകന് ആഘോഷപൂര്‍വമായ വരവേല്‍പാണ് നാട്ടുകാര്‍ ഒരുക്കിയിരുന്നത്...

സന്തോഷ് ട്രോഫി നേടിയ കേരള ടീം കോച്ച് സതീവന് ജന്മനാടായ തീരുവനന്തപുരത്ത് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ഊഷ്മള സ്വീകരണം. സതീവന്റെ ബാല്യകാല സുഹൃത്തുക്കളും ഒപ്പം കളിച്ചവരുമാണ് ഹൃദ്യമായ വരവേല്‍പ്പൊരുക്കിയത്.

14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ച ടീമിന്റെ പരിശീലകന് ആഘോഷപൂര്‍വമായ വരവേല്‍പാണ് ഒരുക്കിയിരുന്നത്. തുറന്ന ജീപ്പില്‍ ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആനയിച്ചുകൊണ്ടുവന്നത് പണ്ട് സതീവനും കൂട്ടുകാരും പന്തുകളിക്കാനും സൊറപറയാനും ഒത്തുകൂടിയിരുന്ന ഹോട്ടലിന്റെ പരിസരത്ത്.

ചാലഞ്ചര്‍ ഫുട്‌ബോള്‍ ക്ലബില്‍ ഒപ്പം കളിച്ചവരും പ്രോത്സാഹിപ്പിച്ചവരും എല്ലാം സതീവനെ സ്വീകരിക്കാനെത്തി. ഏപ്രില്‍ ആറിന് സംസ്ഥാന സര്‍ക്കാരിന്റെ വകയായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കേരള ടീമിന് വിപുലമായ സ്വീകരണം ഒരുക്കുന്നുണ്ട്.

Similar Posts