< Back
Kerala
വരാപ്പുഴ കസ്റ്റഡി മരണം സിബിഐക്ക് വിടണം, എ വി ജോര്‍ജിനെതിരെ കേസെടുക്കണം: ചെന്നിത്തലKerala
വരാപ്പുഴ കസ്റ്റഡി മരണം സിബിഐക്ക് വിടണം, എ വി ജോര്‍ജിനെതിരെ കേസെടുക്കണം: ചെന്നിത്തല
|28 May 2018 7:32 AM IST
പൊലീസ് പ്രതികളാകുന്ന കേസുകള്‍ ഇരകള്‍ക്ക് കൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് പ്രതികളാകുന്ന കേസുകള്‍ ഇരകള്‍ക്ക് കൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരെ കേസെടുക്കണം. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണം. കേസില്‍ സിപിഎമ്മിന് പങ്കുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൌനം പാലിക്കുന്നതെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.