< Back
Kerala
പുത്തൂരില്‍ നവജാത ശിശുവിനെ കൊന്നത് അമ്മയാണെന്ന് പൊലീസ്പുത്തൂരില്‍ നവജാത ശിശുവിനെ കൊന്നത് അമ്മയാണെന്ന് പൊലീസ്
Kerala

പുത്തൂരില്‍ നവജാത ശിശുവിനെ കൊന്നത് അമ്മയാണെന്ന് പൊലീസ്

Jaisy
|
28 May 2018 7:28 AM IST

പുത്തൂർ സ്വദേശി അമ്പിളി ആണ് പിടിയിലായത്

കൊല്ലം പുത്തൂരിൽ നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് കുഞ്ഞിന്റെ അമ്മ അശ്വതിയെന്ന് പൊലീസ്. രണ്ടാമത്തെ കുട്ടി ഉടനെ വേണ്ട എന്ന അശ്വതിയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കേസില്‍ അശ്വതിയെയും അമ്മ ഉഷയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഗർഭിണിയായിരുന്നപ്പോൾ തന്നെ ഗർഭഛിദ്രത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. അശ്വതിയുടെ അമ്മ ഉഷയുടെ സഹായത്തോടെ പുത്തൂരിലെ വീട്ടിലായിരുന്നു പ്രസവം. പ്രസവശേഷം കുഞ്ഞിനെ അശ്വതി തന്നെ കൊലപ്പെടുത്തി. തുടർന്ന് ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചു. അശ്വതിയുടെയും അമ്മ ഉഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അമ്പിളി പിടിയിലാകുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ അശ്വതിയുടെ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ആൺകുഞ്ഞാണെന്ന് തെളിഞ്ഞിരുന്നു. നെഞ്ചിലും ശരീര ഭാഗങ്ങളിലും ക്രൂരമായി മർദ്ദിച്ചായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കുറ്റിക്കാട്ടിൽ തെരുവുനായ്ക്കൾ കടിച്ച് വലിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Tags :
Similar Posts