< Back
Kerala
മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് എക്സിറ്റ് പോൾKerala
മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് എക്സിറ്റ് പോൾ
|28 May 2018 9:08 PM IST
കോഴിക്കോട് സൗത്തിൽ എം.കെ.മുനീർ, കളമശേരിയിൽ ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പിൽ കെ.പി.മോഹനൻ എന്നിവർ തോൽക്കുമെന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം

കേരളത്തിൽ മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. പാലായിൽ കെ.എം. മാണി, തൃപ്പൂണിത്തുറയിൽ കെ.ബാബു, കോഴിക്കോട് സൗത്തിൽ എം.കെ.മുനീർ, കളമശേരിയിൽ ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പിൽ കെ.പി.മോഹനൻ എന്നിവർ തോൽക്കുമെന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം. അതേസമയം കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പൂഞ്ഞാറില്‍ സ്വതന്ത്ര്യനായി മത്സരിക്കുന്ന പി.സി. ജോര്‍ജ് ജയിക്കുമെന്നാണ് എക്‌സിറ്റ് പോളിലെ സൂചന.