< Back
Kerala
മുസ്‍ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സമസ്ത നേതാക്കള്‍മുസ്‍ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സമസ്ത നേതാക്കള്‍
Kerala

മുസ്‍ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സമസ്ത നേതാക്കള്‍

admin
|
28 May 2018 9:50 PM IST

മുസ്‍ലിം ലീഗ് കാന്തപുരത്തെ പ്രീണിപ്പിച്ചതും, കോണ്‍ഗ്രസ് ഫാഷിസത്തോട് മൃദുസമീപനം സ്വീകരിച്ചതുമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തോല്‍വിക്ക് കാരണമായതെന്ന് സമസ്ത നേതാക്കള്‍.

മുസ്‍ലിം ലീഗ് കാന്തപുരത്തെ പ്രീണിപ്പിച്ചതും, കോണ്‍ഗ്രസ് ഫാഷിസത്തോട് മൃദുസമീപനം സ്വീകരിച്ചതുമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തോല്‍വിക്ക് കാരണമായതെന്ന് സമസ്ത നേതാക്കള്‍. കാന്തപുരത്തിന് വേണ്ടി സമസ്തയുടെ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നും മുസ്‍ലിം ലീഗ് അകറ്റിയെന്ന് എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

എസ്‍കെഎസ്‍എസ്എഫ് കോഴിക്കോട്ട് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ ചെറുക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്യാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന് എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസിന്റെ അലംഭാവം മൂലമാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സമസ്തയിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചെന്ന് മുസ്‍ലിം ലീഗിന് പരാതിയുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ലീഗിലും സമസ്തയിലും നടക്കുന്നതിനിടെയാണ് നാസര്‍ ഫൈസിയുടേയും ഹമീദ് ഫൈസിയുടെയും അഭിപ്രായ പ്രകടനം.

Similar Posts