< Back
Kerala
എന്‍എന്‍ കൃഷ്ണദാസിന്‍റെ തോല്‍വി പരിശോധിക്കുന്ന സിപിഎം കമ്മീഷന്‍ സിറ്റിങ് ഇന്ന്എന്‍എന്‍ കൃഷ്ണദാസിന്‍റെ തോല്‍വി പരിശോധിക്കുന്ന സിപിഎം കമ്മീഷന്‍ സിറ്റിങ് ഇന്ന്
Kerala

എന്‍എന്‍ കൃഷ്ണദാസിന്‍റെ തോല്‍വി പരിശോധിക്കുന്ന സിപിഎം കമ്മീഷന്‍ സിറ്റിങ് ഇന്ന്

Subin
|
28 May 2018 7:29 AM IST

മലമ്പുഴ മണ്ഡലത്തില്‍ ബിജെപി വോട്ട് വര്‍ധിച്ചതിനെക്കുറിച്ചും കമ്മീഷന്‍ പരിശോധിക്കും. സംസ്ഥാന കമ്മിറ്റിയംഗ എന്‍ എന്‍ കൃഷ്ണദാസ് പാലക്കാട് മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്ത് എത്തിയത് ഗൌരവത്തിലാണ് സിപിഎം കണക്കിലെടുത്തിയിരിക്കുന്നത്.

പാലക്കാട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി എന്‍എന്‍ കൃഷ്ണദാസിന്‍റെ തോല്‍വി പരിശോധിക്കുന്നതിനുള്ള സിപിഎം ഏകാംഗ കമ്മീഷന്‍റെ സിറ്റിങ് ഇന്ന് പാലക്കാട് നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദനാണ് കമ്മീഷന്‍. മണ്ഡലം സെക്രട്ടറിമാര്‍ ഏരിയാകമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

മലമ്പുഴ മണ്ഡലത്തില്‍ ബിജെപി വോട്ട് വര്‍ധിച്ചതിനെക്കുറിച്ചും കമ്മീഷന്‍ പരിശോധിക്കും. സംസ്ഥാന കമ്മിറ്റിയംഗ എന്‍ എന്‍ കൃഷ്ണദാസ് പാലക്കാട് മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്ത് എത്തിയത് ഗൌരവത്തിലാണ് സിപിഎം കണക്കിലെടുത്തിയിരിക്കുന്നത്.

Related Tags :
Similar Posts