< Back
Kerala
Kerala
നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു മുഖ്യമന്ത്രിക്ക് പരാതി നല്‍കി
|29 May 2018 5:11 AM IST
മകള്‍ മടങ്ങിവരുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം ബിന്ദു പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന്
തിരുവനന്തപുരം മണക്കാട് നിന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് പരാതി നല്‍കി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ബിന്ദു പരാതി നല്‍കിയത്. മകള്‍ മടങ്ങിവരുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം ബിന്ദു പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ബിന്ദു പറഞ്ഞു.