< Back
Kerala
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍
Kerala

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍

Khasida
|
29 May 2018 5:33 AM IST

പിടിയിലായവരില്‍ സ്ക്കൂള്‍ ബസ് ഡ്രൈവറും

മദ്യപിച്ച് വാഹനമോടിച്ച സ്ക്കൂള്‍ ബസ് ഡ്രൈവര്‍ അടക്കമുള്ളവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആലുവ സി ഐയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയത്. മദ്യപിച്ച് അപകടകരമായി വാഹനം ഓടിക്കുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. പരിശോധനയില്‍ മദ്യപിച്ചാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതെന്ന് കണ്ടെത്തി. ആലുവയിലെ ഒരു സ്വകാര്യ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറും പിടിയിലായവരില്‍ പെടും. 20 ഓളം കുട്ടികളായിരുന്നു ബസ്സിലുണ്ടായിരുന്നത്.

രാത്രികാലങ്ങളില്‍ ബസ് നിര്‍ത്തിയിട്ട് അതിനുള്ളിലിരുന്നാണ് ജീവനക്കാര്‍ മദ്യപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു. 2 മാസം മുമ്പ് മദ്യപിച്ച് വാഹനമോടിച്ച 18 പേരെ ആലുവ പൊലീസ് പിടികൂടിയിരുന്നു.

Related Tags :
Similar Posts