< Back
Kerala
ആട് ആന്‍റണിക്ക് തൂക്കുകയര്‍ ലഭിക്കമെന്നാണ് ആഗ്രഹിച്ചത്: മണിയന്‍ പിള്ളയുടെ ഭാര്യആട് ആന്‍റണിക്ക് തൂക്കുകയര്‍ ലഭിക്കമെന്നാണ് ആഗ്രഹിച്ചത്: മണിയന്‍ പിള്ളയുടെ ഭാര്യ
Kerala

ആട് ആന്‍റണിക്ക് തൂക്കുകയര്‍ ലഭിക്കമെന്നാണ് ആഗ്രഹിച്ചത്: മണിയന്‍ പിള്ളയുടെ ഭാര്യ

Sithara
|
29 May 2018 8:54 PM IST

ആട് ആന്‍റണി തൂക്കുകയര്‍ ലഭിക്കമെന്നാണ് ആഗ്രഹിച്ചതെന്ന് കൊല്ലപ്പെട്ട പൊലീസുകാരന്‍ മണിയന്‍ പിള്ളയുടെ ഭാര്യ സംഗീത.

ആട് ആന്‍റണി തൂക്കുകയര്‍ ലഭിക്കമെന്നാണ് ആഗ്രഹിച്ചതെന്ന് കൊല്ലപ്പെട്ട പൊലീസുകാരന്‍ മണിയന്‍ പിള്ളയുടെ ഭാര്യ സംഗീത. വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ജവഹര്‍ ജനാര്‍ദ്ദനന്‍റെയും ആട് ആന്‍റണി പരുക്കേല്‍പ്പിച്ച എഎസ്ഐ ജോയിയുടെയും പ്രതികരണം.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദം വിചാരണയുടെ ഒരു ഘട്ടത്തിലും പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരുന്നില്ല. വധശിക്ഷയില്‍ കുറഞ്ഞ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു അവസാന ഘട്ടത്തിലും വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി ജീവപര്യന്തം വിധിച്ചത്.

പ്രതിക്കു മേല്‍ ആരോപിക്കപ്പെട്ട ആറില്‍ അഞ്ച് കുറ്റങ്ങളും തെളിയിക്കപ്പെട്ടെന്നും അതുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിച്ചതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.

Related Tags :
Similar Posts