< Back
Kerala
സീറോ ബജറ്റ് കൃഷിയുമായി തൊഗാഡിയ വയനാട്ടില്‍സീറോ ബജറ്റ് കൃഷിയുമായി തൊഗാഡിയ വയനാട്ടില്‍
Kerala

സീറോ ബജറ്റ് കൃഷിയുമായി തൊഗാഡിയ വയനാട്ടില്‍

Ubaid
|
30 May 2018 2:11 AM IST

പ്രകൃതി കൃഷിയില്‍ ക്ളാസും പ്രായോഗിക പരിശീലനവും നല്‍കി, ഒരു ദിവസം കര്‍ഷകര്‍ക്കൊപ്പം ചിലവഴിച്ചാണ് തൊഗാഡിയ മടങ്ങിയത്.

സീറോ ബജറ്റ് കൃഷിയുടെ പ്രചാരണവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ വയനാട്ടിലെത്തി. പ്രകൃതി കൃഷിയില്‍ ക്ളാസും പ്രായോഗിക പരിശീലനവും നല്‍കി, ഒരു ദിവസം കര്‍ഷകര്‍ക്കൊപ്പം ചിലവഴിച്ചാണ് തൊഗാഡിയ മടങ്ങിയത്.

പുല്‍പള്ളി ചണ്ണോത്തുകൊല്ലിയിലായിരുന്നു കര്‍ഷകര്‍ക്കായുള്ള ക്ലാസുകള്‍. വിശ്വഹിന്ദു പരിഷത്തിനു കീഴിലെ സമൃദ്ധ കൃഷി അഭിയാനിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പഠനം കൊണ്ടാണ് കാര്‍ഷിക മേഖലയ്ക്കായി പ്രതത്യേക പദ്ധതി തയ്യാറാക്കിയതെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും തൊഗാഡിയ പറഞ്ഞു.

രാസവളങ്ങളും കീടനാശിനിയും ഒഴിവാക്കുന്നതോടെ, മനുഷ്യന്റെ ആരോഗ്യവും മണ്ണിന്റെ സ്വാഭാവിക ഘടനയും തിരിച്ചുകൊണ്ടുവരാന്‍ സാധിയ്ക്കും. ചുരുങ്ങിയ ചിലവില്‍ ജൈവമാര്‍ഗങ്ങളിലൂടെ കീടനാശിനികളെ പൂര്‍ണമായും നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിയ്ക്കാന്‍ പ്രത്യേക വിപണന സംവിധാനം ഒരുക്കും.

ഗോമൂത്രവും ചാണകവും പച്ചിലകളും ഉപയോഗിച്ച് ജീവാമൃതം തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും കര്‍ഷകര്‍ക്ക് നല്‍കി. കിസാന്‍ അഭിയാന്‍ പദ്ധതിയില്‍ വയനാടിനെ പ്രത്യേക പരിഗണന നല്‍കുമെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.

Similar Posts