< Back
Kerala
ആറളം ഫാം:  വേതന വ്യവസ്ഥ നടപ്പിലാക്കാന്‍ തയ്യാറാവാതെ ഭരണസമിതിആറളം ഫാം: വേതന വ്യവസ്ഥ നടപ്പിലാക്കാന്‍ തയ്യാറാവാതെ ഭരണസമിതി
Kerala

ആറളം ഫാം: വേതന വ്യവസ്ഥ നടപ്പിലാക്കാന്‍ തയ്യാറാവാതെ ഭരണസമിതി

Sithara
|
29 May 2018 11:39 PM IST

പുനരധിവാസ മേഖലയിലെ 122 ജീവനക്കാര്‍ക്കാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാന്‍ ഭരണസമിതി തയ്യാറാവാത്തത്.

കണ്ണൂര്‍ ആറളം ഫാമിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി ആറ് മാസം കഴിഞ്ഞിട്ടും വേതന വ്യവസ്ഥ നടപ്പിലാക്കാന്‍ തയ്യാറാവാതെ ഭരണസമിതി. പുനരധിവാസ മേഖലയിലെ 122 ജീവനക്കാര്‍ക്കാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാന്‍ ഭരണസമിതി തയ്യാറാവാത്തത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആറളം പുനരധിവാസ മേഖലയിലെ 360 ആദിവാസികളെ താത്ക്കാലികാടിസ്ഥാനത്തില്‍ ഫാമില്‍ ജോലിക്കെടുത്തത്. ഇതില്‍ 82 പേരെ കൃത്യമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന കാരണം പറഞ്ഞ് പിരിച്ചുവിട്ടിരുന്നു. ബാക്കിയുളളവരില്‍ 240 ദിവസം തുടര്‍ച്ചയായി ജോലിക്കെത്തിയ 102 പേരെയാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിത്. 2015 ഡിസംബര്‍ 17നാണ് ഇവരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മറ്റ് സര്‍ക്കാര്‍ ഫാമുകളിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതന വ്യവസ്ഥകള്‍ ഇവര്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിറങ്ങി ആറ് മാസം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാന്‍ ആറളം ഫാമിങ്ങ് കോപറേഷന്‍ തയ്യാറായിട്ടില്ല.

ഭരണസമിതിയുടെ നിലപാടിനെതിരെ കഴിഞ്ഞ അഞ്ച് ദിവസമായി തൊഴിലാളികള്‍ സമരത്തിലാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ് സര്‍ക്കാര്‍ നിശ്ചയിച്ച വേതന വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് നല്‍കാനാവാത്തതെന്നാണ് അധികൃതരുടെ വാദം.

Related Tags :
Similar Posts