< Back
Kerala
ആലപ്പുഴയില്‍ 7314 താറാവുകളെ സംസ്‌കരിച്ചുആലപ്പുഴയില്‍ 7314 താറാവുകളെ സംസ്‌കരിച്ചു
Kerala

ആലപ്പുഴയില്‍ 7314 താറാവുകളെ സംസ്‌കരിച്ചു

Khasida
|
29 May 2018 3:11 PM IST

ആറു സംഘങ്ങളായി ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം ഇന്നും തുടരും

ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ 7314 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ 1411 എണ്ണത്തേയും മുട്ടാര്‍ പഞ്ചായത്തില്‍ 2807 എണ്ണത്തേയും നീലംപേരൂരില്‍ 3096 എണ്ണത്തേയും സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ 46 ചത്ത താറാവുകളെ സംസ്‌കരിച്ചതിനു പുറമേ അസുഖം ബാധിച്ച 1365 എണ്ണത്തെ കൊന്നു സംസ്‌കരിച്ചു. മുട്ടാറില്‍ 421 ചത്തതിനേയും അസുഖം ബാധിച്ച 2386 എണ്ണത്തെ കൊന്നുമാണ് സംസ്‌കരിച്ചത്. നീലം പേരൂരില്‍ ചത്ത 3096 ചത്ത താറാവുകളെ സംസ്‌കരിച്ചു.

ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം ഇന്നും തുടരും. ആറു സംഘങ്ങളാണ് പ്രവര്‍ത്തന രംഗത്തുള്ളത്.

Related Tags :
Similar Posts