< Back
Kerala
ജിഷാ കൊലപാതക കേസില്‍ വിചാരണ തുടങ്ങിജിഷാ കൊലപാതക കേസില്‍ വിചാരണ തുടങ്ങി
Kerala

ജിഷാ കൊലപാതക കേസില്‍ വിചാരണ തുടങ്ങി

Sithara
|
29 May 2018 12:48 PM IST

അമീറിന് വേണ്ടി അഭിഭാഷകനായ ആളൂര്‍ കോടതിയില്‍ ഹാജരാകും.

ജിഷാ കൊലപാതക കേസില്‍ വിചാരണ തുടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. അഡ്വ. ബി എ ആളൂര്‍ ആണ് അമീറുല്‍ ഇസ്‌ലാമിന് വേണ്ടി ഹാജരായത്. പുനരന്വേഷണം വേണമെന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ വാദം കോടതി കേട്ടു. രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് വരെ കേസ് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

അ‍ഞ്ച് മാസം നീണ്ട അന്വേഷണ നടപടികള്‍ക്ക് ശേഷമാണ് വിചാരണയിലേക്ക് ജിഷാ കേസ് കടന്നത്. അന്വേഷണത്തിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ വിചാരണ വേളയില്‍ ഉണ്ടാകാതിരിക്കാന്‍ പ്രോസിക്യൂഷന്‍ പഴുതടച്ചുള്ള നീക്കങ്ങളാണ് നടത്തുന്നത്. അമീറുല്‍ ഇസ്ലാം മാത്രമാണ് പ്രതി. ആയതിനാല്‍ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളില്‍ മുറുകെ പിടിച്ചാകും പ്രോസിക്യൂഷന്‍ കേസ് വാദിക്കുക. എന്നാല്‍ ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ അമീറിനെ എളുപ്പത്തില്‍ രക്ഷിച്ചെടുക്കാനാകുമെന്നാണ് പ്രതിഭാഗം കണക്ക് കൂട്ടുന്നത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് പ്രതിക്ക് പരമാവധി ശിക്ഷവാങ്ങി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ 195 സാക്ഷി മൊഴികളും 125 ശാസ്ത്രീയ തെളിവുകളും 70 തൊണ്ടി മുതലുകളുമുണ്ട്. പ്രതിക്ക് വേണ്ടി ആളൂര്‍ കൂടി ഹാജരാകുബോള്‍ ശക്തമായ വാദപ്രതിവാദമാകും കോടതിയില്‍ നടക്കുക.

Related Tags :
Similar Posts